കൊച്ചി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെയും റിസർവ് ബാങ്ക് നടപടികളെയും സ്വാഗതം ചെയ്ത് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ്‌ ആൻഡ് ഇൻഡസ്ട്രി.

ഇ.എം.ഐ. തിരിച്ചടവിന് മൂന്നു മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയത് സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും ഗുണപ്രദമാണ്. പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലുടമയുടെ വിഹിതം മൂന്നു മാസത്തേക്ക് സർക്കാർ അടയ്ക്കുന്നത് ചെറുകിട സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കും.

കേരള സർക്കാർ ആരംഭിച്ച സമൂഹ അടുക്കള നല്ല തീരുമാനമാണെന്നും ചേംബർ പ്രസിഡന്റ് വി. വേണുഗോപാൽ പറഞ്ഞു.