കൊച്ചി: രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം മാർച്ച് 30-ന് അവസാനിച്ച ആഴ്ചയിൽ 46,990.9 കോടി ഡോളറായി താഴ്ന്നു. ഒരാഴ്ച കൊണ്ട് 1,198 കോടി ഡോളറിന്റെ കുറവാണ് ഉണ്ടായത്.

വിദേശനാണ്യ വിപണിയിൽ രൂപയുടെ തകർച്ച തടയാനായി ഡോളർ വിറ്റഴിച്ചതാണ് കാരണം. രൂപയുടെ മൂല്യം 76.15 എന്ന നിലയിലേക്ക് കഴിഞ്ഞ ദിവസം കൂപ്പുകുത്തിയിരുന്നു.