കൊച്ചി: തയ്യൽ എളുപ്പമാക്കാൻ ഉഷ ഇന്റർനാഷണൽ, ക്വിൽറ്റ് മാജിക്, ഡിസൈൻ ക്രാഫ്റ്റ്, സ്വീ മാജിക് എന്നീ മെഷീനുകൾ വിപണിയിൽ അവതരിപ്പിച്ചു. കൂടാതെ എം.സി. 8200 ക്യു.സി.പി., സ്റ്റൈൽ സ്റ്റിച്ച്, മിസ്റ്റിക് എന്നിവയും വിപണിയിലെത്തുന്നുണ്ട്.
കിടക്കകൾ തുന്നാനുപയോഗിക്കാവുന്ന ക്വിൽറ്റ് മാജിക്കിന് 49,000 രൂപയാണ് വില. ശബ്ദം കുറച്ച്, തടസ്സമില്ലാതെ പ്രവർത്തിക്കുന്ന ഇതിൽ സ്റ്റാർട്ട്, സ്റ്റോപ്പ് ബട്ടനുണ്ട്. വേഗത സ്ലൈഡർ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന ഉഷ ഡിസൈൻ ക്രാഫ്റ്റ് കൊണ്ട് ഏഴ് മില്ലിമീറ്റർ വീതിയിൽ വരെ തുന്നൽ സാധ്യമാണ്. 860 എസ്.പി.എം. വരെ വേഗതയിൽ തുന്നുന്ന ഡിസൈൻ ക്രാഫ്റ്റിന്റെ വില 32,000 രൂപയാണ്. 19,100 രൂപ വിലയുള്ള സ്വീ മാജിക് അഞ്ച് മില്ലിമീറ്റർ വീതിയിൽ വരെ പോകാൻ സാധിക്കും വിധം 30 തുന്നലുകൾ ചെയ്യുന്നു. ഉഷ എം.സി. 8200 ക്യു.സി.പി.ക്ക് 1,15,500 രൂപയും ഉഷ സ്റ്റൈൽ സ്റ്റിച്ചിനും മിസ്റ്റിക്കിനും യഥാക്രമം 16,000 രൂപയും 20,000 രൂപയുമാണ് വില.