കൊച്ചി: കനംകുറഞ്ഞ മെക്കാനിക്കൽ വാച്ചുകൾ നിർമാതാക്കളായ ടൈറ്റൻ പുറത്തിറക്കി. കനം കുറഞ്ഞ ‘ടൈറ്റൻ എഡ്ജ്’ വാച്ചുകളുടെ പാരമ്പര്യവും മെക്കാനിക്കൽ വാച്ച് നിർമാണത്തിന്റെ സങ്കീർണതകളും ഒന്നിച്ചു ചേർന്നതാണ് ടൈറ്റൻ എഡ്ജ് മെക്കാനിക്കൽ വാച്ചുകൾ.

2.2 എം.എം. മുതൽ 5.85 എം.എം. വരെ കനമുള്ളവയാണ് എഡ്ജ് കാലിബർ 903, എഡ്ജ് മെക്കാനിക്കൽ എന്നീ അൾട്രാ സ്ലിം വാച്ചുകൾ.

ലിമിറ്റഡ് എഡിഷൻ ശേഖരത്തിലുളള ടൈറ്റൻ എഡ്ജ് മെക്കാനിക്കൽ വാച്ചുകൾ വെറും 200 എണ്ണം മാത്രമാണ് പുറത്തിറക്കുന്നത്. 1.95 ലക്ഷം രൂപയാണ് വില.