തൃശ്ശൂർ: കല്യാൺ ജൂവലേഴ്‌സ്‌ നാസിക്കിൽ ആദ്യഷോറൂം തുറക്കുന്നു. ന്യൂ പണ്ഡിറ്റ്‌ കോളനിയിലെ ശരൺപുർ റോഡിൽ ആരംഭിക്കുന്ന ഷോറൂം കല്യാൺ ജൂവലേഴ്‌സിന്റെ പ്രാദേശിക അംബാസഡർ പൂജ സാവന്ത്‌ ഓഗസ്റ്റ്‌ 30-ന്‌ രാവിലെ 10.30-ന്‌ ഉദ്‌ഘാടനം ചെയ്യും. കമ്പനിയുടെ മഹാരാഷ്ട്രയിലെ ഒമ്പതാമത്‌ ഷോറൂമാണിത്‌.

ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഡയമണ്ട് ആഭരണങ്ങൾക്ക്‌ 25 ശതമാനം ഇളവും സ്വർണാഭരണങ്ങൾക്ക്‌ പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവും നൽകും. പണിക്കൂലി ഗ്രാമിന്‌ 199 രൂപ മുതൽ ആരംഭിക്കും. അൺകട്ട്‌, പ്രഷ്യസ്‌ സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനംവരെ ഇളവും നൽകും. കൂടാതെ, സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ്‌ റേറ്റ്‌ പ്രൊട്ടക്ഷൻ ഓഫറും ലഭ്യമാണ്‌.

മഹാരാഷ്ട്ര പ്രധാനപ്പെട്ട വിപണിയാണെന്നും അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിശ്വസ്തരായ ഉപയോക്താക്കളെ നേടിയെടുക്കുന്നതിനുമാണ്‌ പരിശ്രമിക്കുന്നതെന്നും കല്യാൺ ജൂവലേഴ്‌സ്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമൻ പറഞ്ഞു. ഇതോടെ കല്യാൺ ജൂവലേഴ്‌സിന്‌ ആഗോളതലത്തിൽ 147 ഷോറൂമുകളായി.

കല്യാൺ ജൂവലേഴ്‌സിന്റെ ബ്രാൻഡുകളായ പോൾക്കി ആഭരണങ്ങളുടെ തേജസ്വി, ആന്റിക്‌ ആഭരണങ്ങളായ മുദ്ര, ടെമ്പിൾ ജൂവലറിയായ നിമാഹ്‌, നൃത്തംചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഗ്ലോ, സോളിറ്റയർപോലെയുള്ള ഡയമണ്ട്‌ ആഭരണങ്ങളായ സിയാ, അൺകട്ട്‌ ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കുള്ള ഡയമണ്ട്‌ ആഭരണങ്ങളായ അപൂർവ, വിവാഹ ഡയമണ്ടുകളായ അന്താര, നിത്യവും ഉപയോഗിക്കാൻ സാധിക്കുന്ന ഡയമണ്ട്‌ ആഭരണങ്ങളായ ഹീര, പ്രഷ്യസ്‌ സ്റ്റോണുകൾ പതിച്ച ആഭരണങ്ങളായ രംഗ്‌ എന്നിവയും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്‌.