പാലക്കാട്‌: കോവിഡ്‌ പ്രതിരോധിക്കാനും കോവിഡ്‌ മുന്നണിപ്പോരാളികളെ സൃഷ്ടിക്കുന്നതിനും പ്രൈം മിനിസ്റ്റേഴ്‌സ്‌ കൗശൽ വികാസ്‌ യോജന 3.0 സ്പെഷ്യൽ പ്രോജക്ടിൽ ഉൾപ്പെടുത്തി എൻ.എസ്‌.ഡി.സി. അംഗീകാരത്തോടെ അഹല്യ ഹോസ്പിറ്റലിൽവെച്ച്‌ പരിശീലനം നൽകുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്‌, ഹോം ഹെൽത്ത്‌ എയ്‌ഡ്‌, മെഡിക്കൽ എക്യുപ്‌മെന്റ്‌ ടെക്‌നോളജി അസിസ്റ്റന്റ്‌, ഫ്ലെബറ്റോമിസ്റ്റ്‌ എന്നിങ്ങനെ ആറ്‌ ജോലികളിലാണ്‌ പരിശീലനം നൽകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ ഒരുമാസത്തെ സൗജന്യ പരിശീലനവും തുടർന്ന്‌ 90 ദിവസത്തെ തൊഴിലധിഷ്ഠിത പരിശീലനവും നൽകും. ഫോൺ: 9188710058, 04923 226000.