തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (CCSIT) പുതുക്കാട്ട്‌ പുതുതായി തുടങ്ങിയ ബി.എസ്‌സി. ഐ.ടി. കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കണക്ക് ഒരു വിഷയമായി പഠിച്ച്‌ പ്ലസ്ടു പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എസ്‌.സി./എസ്‌.ടി.,‚ മറ്റു സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത സംവരണം ലഭിക്കും. നിലവിൽ യൂണിവേഴ്‌സിറ്റിയുടെ ബിരുദ ഏകജാലക പോർട്ടൽ വഴി അപേക്ഷിച്ചവർക്കും അല്ലാത്തവർക്കും ബി.എസ്‌സി. ഐ.ടി.യിലേക്ക് അപേക്ഷ നൽകാനുള്ള അവസാനതീയതി 30/09/2021. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 99 95 81 44 11, 89 43 72 53 81.