തിരുവനന്തപുരം: എസ്‌.കെ. ആശുപത്രിയിൽ 28 ന്‌ രാവിലെ 9 മുതൽ ഉച്ചയ്‌ക്ക്‌ 1 വരെ വിദഗ്‌ധരായ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ രോഗപരിശോധന നടത്തും. കോവിഡനന്തര ചികിത്സ ആവശ്യമുള്ളവർക്കും മറ്റ്‌ ആയുർവേദ ചികിത്സയിലുള്ളവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക്‌ അന്നേ ദിവസം ഔഷധങ്ങളിൽ 20 ശതമാനം വിലക്കുറവ്‌ ഉണ്ടായിരിക്കുന്നതാണ്‌. പഞ്ചകർമ്മ ചികിത്സകൾക്ക്‌ പ്രത്യേക ഇളവുകൾ ലഭ്യമാണ്‌. രജിസ്‌ട്രേഷന്‌ ഫോൺ: 9747967870, 0471 2944443.