കണ്ണൂർ: കോതമംഗലം ഇന്ദിരാ ഗാന്ധി ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ ബി.എസ്‌സി. ബയോടെക്‌നോളജി, മൈക്രോബയോളജി, സൈക്കോളജി, കംപ്യൂട്ടർ സയൻസ്‌, കെമിസ്‌ട്രി, ബി.കോം, ബി.എ. ഇക്കണോമിക്സ്‌, ഇംഗ്ലീഷ്‌ എന്നീ ബ്രാഞ്ചുകളിലേക്കും എം.എസ്‌സി. ഫിസിക്സ്‌, കെമിസ്‌ട്രി, സുവോളജി, മാത്‌സ്‌, മൈക്രോബയോളജി, ബയോടെക്‌നോളജി, എം.എ. ഇംഗ്ലീഷ്‌, എം.കോം എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക്‌ സ്പോട്ട്‌ അഡ്‌മിഷൻ നടത്തും. കലാ കായിക മേഖലകളിൽ മികവുതെളിയിച്ചവർക്ക്‌ ഫീസ്‌ ആനുകൂല്യവും സ്കോളർഷിപ്പും നൽകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ്‌ ആൻഡ്‌ മെഷിൻ ലേണിങ്, ക്ലൗഡ്‌ കംപ്യൂട്ടിങ്‌ ആൻഡ്‌ സൈബർ സെക്യൂരിറ്റി, ഏവിയേഷൻ, ലോജിസ്റ്റിക്സ്‌ ആൻഡ്‌ സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, മെഡിക്കൽ കോഡിങ്‌ തുടങ്ങിയ ആഡ്‌ ഓൺ പ്രോഗ്രാമുകൾ ഡിഗ്രിയോടൊപ്പം പഠിക്കുവാൻ ഇന്ദിരാ ഗാന്ധി ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്റ്റിറ്റ്യൂഷൻ അവസരമൊരുക്കുന്നു. ഫോൺ: 9048829317.