കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വമ്പിച്ച വിലക്കുറവുമായി ലുലു സെലിബ്രേഷൻ സെയിൽ. ഒരു മാസം നീണ്ടുനിൽക്കുന്ന ദീപാവലി ഓഫറുകളും വിലക്കിഴിവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ബ്രാൻഡുകളുടെ ഫാഷൻ, ഗ്രോസറീസ്, ഇലക്‌ട്രോണിക്സ്, മൊബൈൽ, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകും.

ദിവസേന ആകർഷകമായ സമ്മാനങ്ങളും ഷോപ്പ് തുറന്നു പ്രവർത്തിക്കുന്ന ഓരോ 24 മണിക്കൂറിലും ഹീറോ ഇലക്‌ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഓഫർ നവംബർ 10 വരെ തുടരും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്‌, ലുലു സെലിബ്രേറ്റ്, ലുലു വൈ മാൾ, തൃപ്രയാർ എന്നിവിടങ്ങളിൽ ഈ ഓഫറുകൾ ലഭ്യമാണ്.