കൊച്ചി: ഫോൺപേ വഴി നടത്തുന്ന എല്ലാ ഇടപാടുകളും സൗജന്യമാണെന്ന് വ്യക്തമാക്കി കമ്പനി. യു.പി.ഐ., വാലറ്റ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇടപാടുകൾ ഉൾപ്പെടെ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമായി തുടരുമെന്നും കമ്പനി അറിയിച്ചു.

അതേസമയം, മൊബൈൽ റീച്ചാർജുകൾക്ക് ഫോൺപേ പ്രോസസിങ് ഫീ ഈടാക്കുന്നുണ്ട്. 51-100 രൂപ വരെയുള്ള റീച്ചാർജിന് ഒരു രൂപയും 100 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജുകൾക്ക് രണ്ടു രൂപയുമാണ് ചാർജ് ഈടാക്കുന്നത്.