പാലക്കാട്: അടുത്ത ഏപ്രിൽ/സെപ്റ്റംബർ മാസങ്ങളിൽ നടക്കാനിടയുള്ള എൻ.ഡി.എ. പ്രവേശന പരീക്ഷ ഉൾപ്പെടെയുള്ളവയുടെ പരിശീലനത്തിന് പാലക്കാട് എസ്.എസ്. അക്കാദമിയിൽ പ്രവേശനം തുടങ്ങി. ഒരുവർഷത്തെയെങ്കിലും ദൈർഘ്യമുള്ള റഗുലർ/ഒഴിവുദിന ബാച്ചുകളിലേക്കാണ് പ്രവേശനം.

അടിസ്ഥാനയോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകും. പെൺകുട്ടികൾക്ക്‌ മാത്രമായി മിലിറ്ററി നഴ്സിങ് പ്രവേശന പരീക്ഷാ പരിശീലനവുമുണ്ട്. എ.എഫ്.സി.എ.ടി., സി.ഡി.എസ്.ഇ., സി.ജി.എസ്. ബാച്ചുകളിലേക്കും പ്രവേശനം തുടരുന്നുണ്ട്. കര-നാവിക-വ്യോമസേനകളിലെ വിവിധ തസ്തികകളിലേക്കും സി.ആർ.പി.എഫ്., ബി.എസ്.എഫ്. ഉൾപ്പെടെയുള്ള അർധസൈനിക വിഭാഗങ്ങളിലേക്കും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ പരീക്ഷകൾക്കും പരിശീലനം ആരംഭിച്ചതായി അറിയിപ്പിൽ പറഞ്ഞു. പാലക്കാട് ഹെ‍ഡ് പോസ്റ്റോഫീസിന് തൊട്ടടുത്താണ് സ്ഥാപനം. സൗജന്യ കായിക പരിശീലനത്തിനും അവസരമുണ്ട്. മുൻ വ്യോമ സൈനികൻ എ. സുരേന്ദ്രൻ, പ്രിൻസിപ്പൽ സുഷമാ സുരേന്ദ്രൻ എന്നിവരുെട നേതൃത്വത്തിലാണ് പ്രവർത്തനം. ഫോൺ: 8281956024/9744630024.