കോഴിക്കോട്‌: പ്രശസ്ത ഗ്ലൂക്കോമ വിദഗ്ധരുടെ നേതൃത്വത്തിൽ സൗജന്യ ഗ്ലോക്കോമ തിമിര നിർണയ ക്യാമ്പ്‌ ഞായറാഴ്ച രാവിലെ ഒമ്പത്‌ മുതൽ ഒരുമണിവരെ എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയിൽ നടക്കും. സ്കാനിങ്ങുകൾക്ക്‌ 50 ശതമാനം ഇളവ്‌, കണ്ണടകൾക്ക്‌ പ്രത്യേക ഇളവ്‌, ഗവൺമെന്റിന്റെ ആരോഗ്യ ഇൻഷുറൻസ്‌ കാർഡ്‌ ഉപയോഗിച്ചുള്ള സൗജന്യ തിമിര ശസ്ത്രിക്രിയ എന്നിവ ലഭ്യമാണ്‌. ഇൻഷുറൻസ്‌ കാർഡ്‌ ഇല്ലാത്തവർക്ക്‌ കുറഞ്ഞ ചെലവിൽ തിമിര ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌. ബുക്കിങിന്‌: 9061221122.