കൊച്ചി: രാംകോ സിമന്റിന്റെ തമിഴ്നാട്ടിലെ ആർ.ആർ. നഗറിലെയും അരിയല്ലൂരിലെയും ഖനികൾക്ക് ‘ഫൈഫ് സ്റ്റാർ അവാർഡ്’ ലഭിച്ചു. ഡൽഹിയിൽ നടന്ന അഞ്ചാമത് ദേശീയ മൈൻസ് ആൻഡ് മിനറൽസ് കോൺക്ലേവിലാണ് ബഹുമതി ലഭിച്ചത്.

രാജ്യത്തെ 1,029 ഖനികളിൽ നിന്നും ഇത്തവണ മൊത്തം 40 ഖനികൾക്കാണ്‌ പുരസ്കാരം നൽകിയത്. ഇതിൽ രണ്ട് പുരസ്കാരമാണ് രാംകോ സിമന്റിന്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അവാർഡ് വിതരണം ചെയ്തു.

ആർ.ആർ. നഗറിലെ ഖനിക്കായി സീനിയർ വൈസ് പ്രസിന്റ് എസ്. രാമലിംഗം (ഉത്പാദനം), ജനറൽ മാനേജർ പി. ജഗദീഷ് ബാബു (മൈൻസ്) എന്നിവരും അരിയല്ലൂരിലെ ഖനിക്കായി വൈസ് പ്രസിഡന്റ് മധുസൂദന കുൽക്കർണി (വർക്സ്), ജനറൽ മാനേജർ ജി.ആർ. മഗേഷ് (മൈൻസ്) എന്നിവരും അവാർഡ് ഏറ്റുവാങ്ങി.