കൊച്ചി: ഭാരതി എയർടെൽ കോർപറേറ്റ്, റീട്ടെയിൽ ഉപഭോക്താക്കൾക്കുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ പുതുക്കി. 5ജി റെഡി നെറ്റ്‌വർക്കിന്റെയും ഡിജിറ്റൽ കസ്റ്റമർ കെയറിന്റെയും പിന്തുണയോടെ വിവിധ നേട്ടങ്ങളാണ് പുതിയ പ്ലാനുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത്.

299, 349, 399, 499, 1,599 രൂപയുടെ കോർപറേറ്റ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്ക് യഥാക്രമം 30 ജി.ബി., 40 ജി.ബി., 60 ജി.ബി., 100 ജി.ബി., 500 ജി.ബി. എന്നിങ്ങനെയാണ് ഡേറ്റാ പരിധി. 399, 499, 999, 1,599, 299 (ആഡ് ഓൺ) എന്നീ റീട്ടെയിൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്ക് യഥാക്രമം 40 ജി.ബി., 75 ജി.ബി., 210 ജി.ബി. (150+30+30), അൺലിമിറ്റഡ് +1 ആർ പാക്ക്, 30 ജി.ബി. എന്നിങ്ങനെയാണ് ഡേറ്റാ പരിധി. എല്ലാ പ്ലാനുകൾക്കും പരിധിയില്ലാത്ത കോളുകൾ സാധ്യമാണ്.