കോഴിക്കോട്: കേരള സർക്കാർ അക്രഡിറ്റഡ് സ്ഥാപനമായ സി.ഇ.ഇ.ജി.ക്കു കീഴിൽ പ്ലസ്ടു പാസായവർക്ക് ആയുർവേദ തെറാപ്പി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് സൗജന്യമാണ്.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്റ്റൈപ്പെന്റും ഗവൺമെൻറ്്‌ സർട്ടിഫിക്കറ്റും പോസ്റ്റ് പ്ലേസ്‌മെൻറ്്‌ സപ്പോർട്ടും ലഭിക്കും. ബാഗും സ്റ്റഡി മെറ്റീരിയലും അടക്കം സൗജന്യം. 18-നും 35-നും ഇടയിൽ പ്രായമുള്ള, ഏതെങ്കിലും മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ സ്ഥിരതാമസക്കാരും വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയാത്തവരുമായ ആളുകളിൽനിന്നു അപേക്ഷ ക്ഷണിക്കുന്നു.

ഫോൺ: 8589921122, 8592921144.