തിരൂർ: മൈസൂരുവിലുള്ള ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്പീച്ച്‌ ആൻഡ്‌ ഹിയറിങ്ങിലെ ബി.എ.എസ്‌.എൽ.പി. പ്രവേശനപ്പരീക്ഷയിൽ ഒന്നാംറാങ്ക്‌ ആഷിഖ്‌ മുസ്തഫയ്ക്ക്‌. തിരൂർ സ്വദേശി ചോലക്കൽ മുസ്തഫയുടെ മകനാണ്‌ ആഷിഖ്‌.

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്‌ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്പീച്ച്‌ ആൻഡ്‌ ഹിയറിങ്ങ്‌. കേൾവിപരിമിതിയുള്ളവരെ പരിശീലിപ്പിക്കാൻ ശാസ്ത്രീയമായി പഠിപ്പിക്കുന്ന സ്ഥാപനമാണിത്‌. ഇവിടെനിന്ന്‌ യോഗ്യത നേടിയവർക്ക്‌ ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽസാധ്യതകളുണ്ട്‌.

പ്രവേശനപ്പരീക്ഷയ്ക്ക്‌ ആഷിഖ്‌ പരിശീലനംനേടിയത്‌ കോട്ടയ്ക്കൽ യൂണിവേഴ്‌സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണെന്ന്‌ പിതാവ്‌ മുസ്തഫ പറയുന്നു. മികച്ച പരിശീലനത്തിലൂടെ മകനെ ഉന്നത സ്ഥാനത്തെത്തിക്കാൻ ഈ സ്ഥാപനത്തിൽനിന്ന്‌ ലഭിച്ച ക്ളാസുകൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.