കോഴിക്കോട്: ആയുർവേദ വെൽഫെയർ സൊസൈറ്റിയും ഋഷി ആയുർവേദ ഹോസ്പിറ്റൽ ആൻഡ്‌ റിസർച്ച് സെന്ററും സഹകരിച്ചു 28-ന് ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ നാലുവരെ മെഡിക്കൽ ക്യാമ്പ് നടത്തും. പ്രമേഹത്തിനും അനുബന്ധ രോഗങ്ങൾക്കും പിടലി വേദന, നടുവേദന, മുട്ടുവേദന എന്നിവയ്ക്കുമാണ് ക്യാമ്പ്. വിദഗ്‌ധ ഡോക്ടർമാരുടെ സേവനം, കൺസൽട്ടേഷൻ എന്നിവ സൗജന്യം. തിരുവണ്ണൂർ ഋഷി ആയുർവേദ ഹോസ്പിറ്റൽ ആൻഡ്‌ റിസർച്ച് സെന്ററിൽ വെച്ചാണ് ക്യാമ്പ്. ഫോൺ -9037771000, 9037776000.