പെരിന്തൽമണ്ണ: പ്രമുഖ ഹൃദ്രോഗ ചികിത്സാകേന്ദ്രമായ ബി.കെ.സി.സി. ഹാർട്ട് ഹോസ്‌പിറ്റൽ ലോക ഹൃദയദിനത്തിന്റെ ഭാഗമായി ഹൃദ്രോഗസാധ്യതാ നിർണയ പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു. സീനിയർ കൺസൾട്ടൻറ് ഇന്റർവെൻഷനൽ കാർഡിയോളോജിസ്റ്റ് ഡോ. കെ.പി. ബാലകൃഷ്ണൻ ക്യാമ്പിനു നേതൃത്വംനൽകും.

ഹൃദ്രോഗ നിർണയത്തിനായുള്ള ഇ.സി.ജി., എക്കോ, എക്സ്റേ തുടങ്ങി ഇരുപത്തഞ്ചിലധികം പരിശോധനകൾ 699 രൂപയ്ക്കു ചെയ്യാം. ഹൃദ്രോഗസാധ്യത കൃത്യമായി അളക്കുന്നതിനും തടയുന്നതിനുമുള്ള ടെസ്റ്റുകളും ഫ്ലോ ചാർട്ടുകളും ഇതിനായി ഉപയോഗിക്കുന്നു. ക്യാമ്പിലെ ആനുകൂല്യങ്ങൾ ആദ്യം ബുക്ക്ചെയ്യുന്ന 500 പേർക്കു മാത്രം. ഫോൺ: 9746722922, 9746622922.