തൃശ്ശൂർ: അടിസ്ഥാനസൗകര്യവികസനത്തിൽ ഒന്നാമതായ കേരളത്തിൽ അത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തിവേണം ഉത്‌പാദനയൂണിറ്റുകൾ ആരംഭിക്കാനെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ. കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ പറഞ്ഞു. കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കുന്നതിൻറെ ഭാഗമായി മന്ത്രി പി. രാജീവിൻറെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു എ.ബി.എൻ. കോർപ്പറേഷൻ ചെയർമാനും ബെഹ്സാദ് ഗ്രൂപ്പ് എം.ഡി.യുമായ ജെ.കെ. മേനോൻ. ഗൾഫ്-യൂറോപ്പ് തുടങ്ങിയ മേഖലകളിൽ കേരളത്തിൻറെ മനുഷ്യവിഭവശേഷി കൂടുതലായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ നേട്ടങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ഉപയോഗിക്കാൻ സാധിക്കണം -അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, സിദ്ദിഖ് അഹമ്മദ് തുടങ്ങി പ്രമുഖരായ പ്രവാസി വ്യവസായികൾ കോൺഫറൻസിൽ പങ്കെടുത്തു.