കൊച്ചി: മൈക്രോസോഫ്റ്റ് പുതിയ സർഫസ് ലാപ്ടോപ്പ് ഗോ ഇന്ത്യയിൽ അവതരിപ്പിച്ചു. 63,499 രൂപയാണ് പ്രാരംഭ വില.
ഏറ്റവും ഭാരംകുറഞ്ഞ സർഫസ് ലാപ്ടോപ്പാണ് പുതിയ സർഫസ് ഗോ. 1.11 കിലോഗ്രാം മാത്രമാണ് ലാപ്ടോപ്പിന്റെ ഭാരം. 12.4 പിക്സൽസെൻസ് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേ, 1.3 എം.എം. കീ സ്പേസുള്ള കീബോർഡ്, വലിയ ട്രാക്ക് പാഡ്, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാർജിങ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
ഏറ്റവും പുതിയ പത്താം തലമുറ ഇന്റൽ ഐ 5 ക്വാഡ് കോർ പ്രോസസറിനൊപ്പം അക്സസറി പിന്തുണയും 16 ജി.ബി. വരെ റാമും 256 ജി.ബി. വരെ സ്റ്റോറേജും ലഭിക്കുന്നു.