ബെംഗളൂരു: നയ്‌റോബിയിൽനടന്ന അണ്ടർ-20 ലോക അത്‌ലറ്റിക്സ്‌ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോങ്‌ ജമ്പിൽ വെള്ളിമെഡൽ നേടി ശൈലി സിങ്‌ ബെംഗളൂരു സെയ്‌ന്റ്‌ ബെനഡിക്റ്റൻ അക്കാദമിയുടെ അഭിമാനതാരമായി. അക്കാദമിയിലെ പത്താം ഗ്രേഡ്‌ വിദ്യാർഥിനിയാണ്‌ ശൈലി സിങ്‌. അഞ്ജു ബോബി ജോർജിന്റെയും സ്പെഷ്യൽ കോച്ച്‌ ബോബി ജോർജിന്റെയും ശിക്ഷണത്തിലായിരുന്നു പരിശീലനം. ആശീർവനം ആശ്രമം ഡയറക്ടറും മലയാളിയുമായ ഫാ. ജെറോം ഒ.എസ്‌.ബി.യുടെ കീഴിലാണ്‌ അക്കാദമി പ്രവർത്തിക്കുന്നത്‌.