കോട്ടയം: സ്വാകാര്യ ചിട്ടിവ്യവസായത്തിന്റെ സംരക്ഷണത്തിന് സംഘടനകളുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ചിട്ടി ദിനം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചിട്ടി ഫണ്ട് അസോസിയേഷൻ പ്രസിഡൻറ് കെ.പി.ഗീവർഗീസ് ബാബു അധ്യക്ഷനായി. ജനറൽ സെക്രട്ടറി റ്റി.ജെ.മാത്യു, കെ.ബാബു, ജോസഫ് ജെ.ചുടുകാട്ടിൽ, അനു ടി.ജോർജ്, ഡെമനിയാനോസ്, സോണി ജോ‍ർജ് എന്നിവർ പ്രസംഗിച്ചു.