കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ അനുബന്ധ സ്ഥാപനമായ ‘ബെൽസ്റ്റാർ മൈക്രോ ഫിനാൻസ്’ 350 കോടി രൂപയുടെ മൂലധന സമാഹരണം നടത്തുന്നു. അഫർമ കാപിറ്റൽ, നിലവിലുള്ള നിക്ഷേപകരായ മാജ് ഇൻവെസ്റ്റ് എന്നിവയിൽനിന്നാണ് പണം സ്വരൂപിക്കുന്നത്. മുത്തൂറ്റ് ഫിനാൻസും ഈ നിക്ഷേപ റൗണ്ടിൽ പങ്കാളിയാകും.

വായ്പകൾ വർധിപ്പിക്കാൻ സഹായിക്കുന്നതാണ് പുതിയ മൂലധന സമാഹരണമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. 2016-ൽ 57.16 ശതമാനം ഓഹരികൾക്കായി മുത്തൂറ്റ് ഗ്രൂപ്പ് നടത്തിയ 55.40 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനു ശേഷം ബെൽസ്റ്റാർ മികച്ച വളർച്ച കൈവരിക്കുകയും 19 സംസ്ഥാനങ്ങളിലെ 650 ശാഖകളുമായി 3,100 കോടി രൂപയുടെ ആസ്തികൾ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.