കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) അമ്പതാം വർഷത്തിലേക്ക് കടന്നു. കേരളം ആസ്ഥാനമായാണ് ഈ കേന്ദ്ര സർക്കാർ സ്ഥാപനം പ്രവർത്തിക്കുന്നത്.

ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. കയറ്റുമതിക്കാർ, എല്ലാ മേഖലാ ഓഫീസുകളിൽനിന്നുമുള്ളവർ, മുൻ ജീവനക്കാർ എന്നിവർ വെർച്വലായി നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

എംപെഡ ചെയർമാൻ കെ.എസ്. ശ്രീനിവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.