തൃശ്ശൂർ: ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ 2020-21 സാമ്പത്തികവർഷത്തിൽ 10.25 കോടി രൂപയുടെ അറ്റലാഭം നേടി. ബാങ്കിന്റെ മൂലധനപര്യാപ്‌തത 11.19 ശതമാനമാണ്‌. ഐ.ടി.യു. ബാങ്കിന്റെ വിവിധ ശാഖകളിലൂടെ ഇൻഷുറൻസ്‌ പോളിസികൾ വില്പന നടത്തുന്നതിനായി ആറ്‌ ഇൻഷുറൻസ്‌ കമ്പനികളുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നതായി ഐ.ടി.യു. ബാങ്ക്‌ ചെയർമാൻ എം.പി. ജാക്സൺ അറിയിച്ചു.

കോവിഡ്‌കാലത്ത്‌ ജനങ്ങളുടെ നിക്ഷേപങ്ങൾക്ക്‌ ഉയർന്ന പലിശ നൽകുമ്പോൾ ഗോൾഡ്‌ ലോണുകൾക്ക്‌ കുറഞ്ഞ പലിശയിൽ കൂടുതൽ സംഖ്യ വളരെ വേഗത്തിൽ നൽകുന്നതായി ഐ.ടി.യു. ബാങ്ക്‌ സി.ഇ.ഒ. ടി.കെ. ദിലീപ്‌കുമാർ പറഞ്ഞു. ഫാസ്‌ടാഗ്‌, പി.ഒ.എസ്‌. മെഷീൻ എന്നിവയുടെ വിതരണസൗകര്യങ്ങളും ബാങ്കിലുണ്ട്‌.