തിരുവനന്തപുരം: എ.ഐ.സി.ടി.ഇ.യും എം.ഒ.ഇ.യും ഇന്നോവേഷൻ സെല്ലും ചേർന്നുനടത്തുന്ന മെന്റർ-മെന്റി പ്രോഗ്രാമിലേക്ക് ദേശീയതലത്തിൽ 50 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി മോഹൻദാസ് കോളേജിനെ തിരഞ്ഞെടുത്തു. കുട്ടികളിലെ ഇന്നോവേഷൻ ആൻഡ് എന്റർപ്രെന്യൂർഷിപ്പ് അഭിരുചികൾ വളർത്തിയെടുക്കുന്നതിനായി പരിശീലനം നൽകുക എന്നതാണ് ഇന്നോവേഷൻ സെന്ററിന്റെ ലക്ഷ്യം. കോളേജിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ കോളേജ് ഡയറക്ടർ ഡോ. ആശാലതാ തമ്പുരാൻ അധ്യക്ഷയായിരുന്നു. ഇന്നൊവേഷൻ സെന്റർ ഹെഡ് പ്രൊഫ. പ്രദീപ് രാജ്, സൗത്ത് പാർക്ക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഗോപി മോഹൻനായർ, സൗത്ത് പാർക്ക് ഹോട്ടൽ മാനേജ്‌മെന്റ് കോളേജ് പ്രിൻസിപ്പൽ ശ്രീകാന്ത് നാരായൺ, അകുൽ എസ്‌. എന്നിവർ പ്രസംഗിച്ചു.