കൊച്ചി: ‘ടൈകോൺ കേരള 2021’ സംരംഭക സമ്മേളനം വ്യാഴാഴ്ച വൈകീട്ട് ആറിന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരി ഉയർത്തുന്ന സാമ്പത്തിക ആഘാതങ്ങൾക്കിടയിൽ ബിസിനസ് വളർച്ച നേടുക എന്നതാണ് ഇത്തവണത്തെ പ്രമേയം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഇരുനൂറോളം പ്രതിനിധികൾ നേരിട്ടും ആയിരത്തോളം പ്രതിനിധികൾ വെർച്വലായും പങ്കെടുക്കും.

ഇൻഫോ എഡ്ജ് സ്ഥാപകൻ സഞ്ജീവ് ബിഖ്ചന്ദാനി, കെ.പി.എം.ജി. ഇന്ത്യ ചെയർമാൻ അരുൺ എം. കുമാർ, ജിയോ പ്ലാറ്റ്‌ഫോംസ് പ്രസിഡന്റ് കിരൺ തോമസ്, ഹൗസ് ഓഫ് കിരായ (ഫർലെൻകോ) സ്ഥാപകൻ അജിത് മോഹൻ കരിമ്പന തുടങ്ങി നിരവധി പ്രമുഖർ സ്പീക്കർമാരായെത്തും. 27-ന് വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ തമിഴ്‌നാട് ധനമന്ത്രി പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്നുണ്ട്.