കൊച്ചി: മ്യൂച്വൽ ഫണ്ട് സ്ഥാപനമായ ‘ഐ.ഡി.ബി.ഐ. അസറ്റ് മാനേജ്‌മെന്റി’നെ ഏറ്റെടുക്കാനുള്ള നീക്കം കേരളം ആസ്ഥാനമായുള്ള ‘മുത്തൂറ്റ് ഫിനാൻസ്’ ഉപേക്ഷിച്ചു. റിസർവ് ബാങ്ക് അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഇത്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ മ്യൂച്വൽ ഫണ്ട് ബിസിനസ് നടത്തുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. ഇക്കാര്യം മുത്തൂറ്റ് ഫിനാൻസ് സ്റ്റോക് എക്സ്‌ചേഞ്ചുകളെ അറിയിച്ചു.