കോട്ടയം: 95 വർഷത്തെ പാരമ്പര്യമുള്ള ജൂവലറി ഗ്രൂപ്പായ ഭീമ ജൂവൽസ്, കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ ഷോറൂമുകളും പ്രവർത്തനം നിർത്തിെവച്ചു. ബ്രേക്ക് ദി ചെയിൻ കാമ്പയിനോടു സഹകരിച്ച് രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.