കൊച്ചി: കോവിഡ്-19 പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പോളിസി ഉടമകൾക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയവും ലൈഫ് ഇൻഷുറൻസ് പ്രീമിയവും പുതുക്കി അടയ്ക്കുന്നതിന് ഒരു മാസത്തെ അധിക സമയം ലഭിക്കും. ഒരു മാസത്തെ സാവകാശം നല്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകി.
കോവിഡ്-19 സമൂഹ വ്യാപനം തടയുന്നതിന് മിക്ക സംസ്ഥാനങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിൽ പോളിസി ഉടമകൾക്ക് ശരിയായ സേവനം നൽകുന്നതിന് ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും ഐ.ആർ.ഡി.എ.ഐ. നിർദേശിച്ചിട്ടുണ്ട്.