തൃശ്ശൂർ: ഗൃഹോപകരണങ്ങൾക്ക്‌ 50 ശതമാനംവരെ വിലക്കുറവുമായി ഗോപു നന്തിലത്ത്‌ ജി-മാർട്ട്‌ ഒരുക്കിയ ഓണം സ്പെഷ്യൽ ഗ്രേറ്റ്‌ മഹാബലി ഓഫർ ഇനി ഏതാനും ദിവസങ്ങൾകൂടി മാത്രം. ഇൗ ഓഫറിലൂടെ പർച്ചേസ്‌ ചെയ്യുന്നവർക്ക്‌ ജി-മാർട്ട്‌ നൽകുന്ന ഡിസ്‌കൗണ്ട്‌ ഓഫറിനു പുറമെ കമ്പനികൾ നേരിട്ട്‌ നൽകുന്ന ഓഫറുകളും എക്‌സ്റ്റൻറഡ്‌ വാറന്റികളും ക്യാഷ്‌ ബാക്കുകളും മറ്റ്‌ ഗിഫ്‌റ്റ്‌ ഓഫറുകളും ലഭ്യമാകുന്നു.

ക്രോക്കറി ഉത്‌പന്നങ്ങൾക്ക്‌ 50 ശതമാനംവരെ ഡിസ്‌കൗണ്ടും ഫാൻ, കൂളർ, വാട്ടർ ഹീറ്റർ തുടങ്ങിയ മിനി ഹോം അപ്ലയൻസുകളുടെ വലിയനിരയും ജി-മാർട്ടിൽ ഒരുക്കിയിരിക്കുന്നു. ധനകാര്യസ്ഥാപനങ്ങളുമായി ചേർന്ന്‌ പലിശയില്ലാതെ കുറഞ്ഞ തവണവ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ വായ്പാസൗകര്യവും നടപ്പാക്കിയിട്ടുണ്ട്‌. ജി-മാർട്ട്‌ ഗ്രേറ്റ്‌ മഹാബലി ഓഫറിന്റെ ഭാഗമായി സീറോ സ്‌കീമുകൾ, ക്യാഷ്‌ ബാക്ക്‌ സ്‌കീമുകൾ, 1 ഇ.എം.ഐ. റീഫണ്ട്‌ ഓഫറുകൾ, കോംബോ സ്കീമുകൾ, ഫിക്സഡ്‌ ഇ.എം.ഐ. സ്കീമുകൾ, സീറോ ഡൗൺ പേമെന്റ്‌ സ്‌കീമുകൾ എന്നിവ തിരഞ്ഞെടുത്ത ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾക്ക്‌ ലഭിക്കും.