കൊച്ചി: എച്ച്.പി.യുടെ ഫ്ളാഗ്ഷിപ്പ് സ്റ്റോർ എറണാകുളം ലുലു മാളിൽ വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കും. സിനിമാ താരം രമേഷ് പിഷാരടി വൈകീട്ട് 5.30-ന് ഉദ്ഘാടനം നിർവഹിക്കും. ഗെയ്മിങ് സോൺ ഉദ്ഘാടനം എച്ച്.പി. റീജണൽ മാനേജർ സിനീഷ് ശ്രീധർ നിർവഹിക്കും.

എച്ച്.പി. ലാപ്‌ടോപ്പ്, ഡെസ്ക് ടോപ്പ്, ഓൾ ഇൻ വൺ, മോണിറ്റർ, പ്രിന്റർ, ആക്സസറികൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് എച്ച്.പി. വേൾഡിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ 60 ലാപ്‌ടോപ് പർച്ചേസിന് 8,500 രൂപ വില വരുന്ന ടാബ് സൗജന്യമായി ലഭിക്കും. എല്ലാ ലാപ്‌ടോപ്പുകൾക്കുമൊപ്പം 4,999 രൂപ വില വരുന്ന എച്ച്.പി. ബ്ലൂടൂത്ത് ഹെഡ്‌സെറ്റും സൗജന്യമായി ലഭിക്കും. കൂടാതെ പലിശരഹിത വായ്പാ സൗകര്യവും എക്സ്‌ചേഞ്ച് സൗകര്യവും ഒരുക്കിയിട്ടുണ്ട്.