തിരുവനന്തപുരം: അനന്തപുരി ആശുപത്രിയിൽ പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കത്തിന്‌ ലേസർ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ ചെയ്തു. ലേസർ ഉപയോഗിച്ച്‌ വീക്കം സംഭവിച്ച പ്രോസ്റ്റേറ്റ്‌ ഗ്രന്ഥി പൂർണമായും നീക്കുന്ന കീഹോൾ സർജറി ഡോ. ശ്യാം കെ.രമേശിന്റെ നേതൃത്വത്തിലാണ്‌ ചെയ്തത്‌.