തൃശ്ശൂർ: ഇരിങ്ങാലക്കുട തരണനെല്ലൂർ കോളേജിൽ സ്‌കിൽ ഓറിയന്റഡ്‌ ഡിഗ്രി കോഴ്‌സുകളായ മൾട്ടിമീഡിയ, ഫുഡ്‌ ടെക്‌നോളജി, മൈക്രോബയോളജി, ബയോകെമിസ്‌ട്രി എന്നീ ഡിഗ്രി കോഴ്‌സുകൾക്ക്‌ പ്രവേശനം ആരംഭിച്ചു. ബി.സി.എ., ബി.ബി.എ., ബി.കോം., ബി.എ. ഇംഗ്ളീഷ്‌ കോഴ്‌സുകളിലേക്കും പ്രവേശനം ഉണ്ടായിരിക്കും.

താണിശ്ശേരിയിലുള്ള കാമ്പസിൽ ഡിഗ്രി കോഴ്‌സുകൾക്ക്‌ പുറമേ എം.എസ്‌സി. ഫുഡ്‌ ടെക്‌നോളജി, എം.എസ്‌സി. മൈക്രോ ബയോളജി, എം.കോം. എന്നീ പി.ജി. കോഴ്‌സുകളുമുണ്ട്‌. ഡിഗ്രി, പി.ജി. കോഴ്‌സുകൾക്കുള്ള അപേക്ഷാഫോമുകൾ കോളേജ്‌ ഓഫീസിൽനിന്നോ ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിനു സമീപമുള്ള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിൽനിന്നോ ലഭിക്കും. കോളേജ്‌ വെബ്‌സൈറ്റ്‌ വഴി ഓൺലൈൻ ആയും അപേക്ഷിക്കാം. ഫോൺ: 98 46 73 07 21. വെബ്‌സൈറ്റ്‌: www.tharananellur.com