കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം റീജണൽ ഓഫീസിൽ രാജ് ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘രാജ് ഭാഷാ ഉത്സവം-2021’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ ഔദ്യോഗിക ഭാഷാ അധികാരി ടി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു.

രണ്ടാഴ്ച നീണ്ടുനിന്ന ‘രാജ് ഭാഷാ ഉത്സവം-2021’ന്റെ സമാപന സമ്മേളനത്തിൽ റീജണൽ മേധാവി മഞ്ജുനാഥ് സാമി, ഡെപ്യൂട്ടി റീജണൽ ഹെഡ് മനോജ് മാരാർ എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.