തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷം 3500 കോടി രൂപയുടെ നിക്ഷേപലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനവുമായി ദേശീയ സമ്പാദ്യപദ്ധതി വകുപ്പ്‌. നിക്ഷേപ സമാഹരണ ലക്ഷ്യപൂർത്തീകരണത്തിനുള്ള ജില്ലാതല ചുമതല കളക്ടർമാർക്കാണ്‌.

ദേശീയ സമ്പാദ്യപദ്ധതി വകുപ്പിന്റെ നിക്ഷേപ പദ്ധതികളായ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌, പോസ്റ്റോഫീസ്‌ റെക്കറിങ്‌ ഡെപ്പോസിറ്റ്‌, ടൈംഡെപ്പോസിറ്റ്‌, മാസവരുമാന പദ്ധതി, 5 വർഷ നാഷണൽ സേവിങ്‌സ്‌ സർട്ടിഫിക്കറ്റ്‌, പബ്ളിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌, സീനിയർ സിറ്റിസൺസ്‌ സ്കീം, 10 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്ക്‌ സുകന്യാ സമൃദ്ധി യോജന, 124 മാസം കൊണ്ട്‌ ഇരട്ടിയാകുന്ന കിസാൻ വികാസ്‌ പത്ര എന്നിവയ്‌ക്കു പുറമേ സംസ്ഥാന സർക്കാർ സ്കൂളുകളിലൂടെയും സംസ്ഥാന ട്രഷറിയുമായി സഹകരിച്ചും നടപ്പാക്കുന്ന സ്റ്റുഡന്റ്‌സ്‌ സേവിങ്‌സ്‌ സ്കീമും നിലവിലുണ്ട്‌.