ആലത്തൂർ: കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റിയിൽ സ്വർണപ്പണയ വായ്പാപദ്ധതി തുടങ്ങി. കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സ്‌ട്രോങ് റൂം ഉദ്ഘാടനം മുൻ എം.എൽ.എ. വി. ചെന്താമരാക്ഷൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് വി.ആർ. സാലിൻ അധ്യക്ഷനായി.

ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, എരിമയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാരൻ, സഹകരണസംഘം ജോയന്റ് രജിസ്ട്രാർ എൻ. ശബരീദാസൻ, അസി. രജിസ്ട്രാർ ആർ. രവിചന്ദ്രൻ, ഗ്രാമപ്പഞ്ചായത്തംഗം കെ. അൻഷിഫ്, സംഘം മുൻസെക്രട്ടറി സി. ബാലൻ, ഡയറക്ടർ കെ. ശിവൻ, സെക്രട്ടറി സി.കെ. ശോഭന എന്നിവർ സംസാരിച്ചു.