പാലക്കാട്: സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളിൽ ഇടപെട്ട് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പാലക്കാട് ഷോറൂം. മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ഷോറൂം ഹെഡ് ജാഫർ തയ്യിൽ അധ്യക്ഷനായി. വൈശാഖ് കെ., ഷഹീൽ, പ്രകാശൻ, ജ്യോതിഷ്, ഗ്രേയ്സൺ, മണികണ്‌ഠൻ, ഹാരിസ് എന്നിവർ പങ്കെടുത്തു. നിർധനരായ വിദ്യാർഥികൾക്കുള്ള ടാബ് വിതരണം, ഭവനരഹിതർക്കുള്ള ധനസഹായം, പാവപ്പെട്ട യുവതികൾക്കുള്ള വിവാഹ ധനസഹായം എന്നിവയാണ് പദ്ധതികൾ. സഹായപദ്ധതികളുടെ വിതരണവും മന്ത്രി നിർവഹിച്ചു.