പാലക്കാട്: ദീപകം ഹൗസിങ് പാലക്കാട് അവതരിപ്പിച്ച ‘ദീപകം ഓൺ റെഡി ടു മൂവ്’ ഫ്ളാറ്റുകൾ ശ്രദ്ധനേടുന്നു. ബുക്ക്‌ചെയ്ത മുഴുവൻ ഗുണഭോക്താക്കൾക്കും നിശ്ചിതസമയത്ത് അപ്പാർട്ട്‌മെന്റുകൾ നിർമിച്ച് താക്കോൽ കൈമാറിയാണ് ദീപകം ഹൗസിങ്ങിന്റെ പുതിയ ചുവടുവെപ്പ്‌. മുഴുവൻ പണിയും തീർത്ത് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയശേഷമാണ് ഫ്ളാറ്റുകൾ ഗുണഭോക്താക്കൾക്ക് നൽകുന്നത്.

പാലക്കാട് പുത്തൂർക്ഷേത്ര പരിസരത്തിനും അമൃതാനന്ദമയീമഠത്തിനും സമീപം പ്രധാന റോഡിനോട് ചേർന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയം. മികച്ച പ്ലാനിങ്ങും വെന്റിലേഷൻ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചാണ് നിർമാണം. ആധുനിക വാസ്തുവിദ്യകളും ഒത്തിണങ്ങിയിട്ടുണ്ട്. 45.5 ലക്ഷം മുതലാണ് വില. ഫ്ളാറ്റുകൾക്കായി മുൻനിര ബാങ്കുകളിൽനിന്ന് വായ്പയും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് www.deepakam.com സന്ദർശിക്കാം. ഫോൺ: 9188500800.