കൊച്ചി: ചാനൽ പങ്കാളികളുമായുള്ള ബന്ധത്തിന് വില കൽപ്പിക്കുമെന്ന് ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡ് (ടി.സി.പി.എൽ.). ടാറ്റ കെമിക്കൽസിന്റെ ഫുഡ്‌സ് ബിസിനസും ടാറ്റ ഗ്ലോബൽ ബിവറേജസും ടി.സി.പി.എല്ലിൽ ലയിച്ചതോടെ കേരളമടക്കം രാജ്യത്തെല്ലായിടത്തും നിലവിലുള്ള വിതരണ ശൃംഖലയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കു കയാണ്.

അയ്യായിരത്തിൽ അധികം ചാനൽ പങ്കാളികൾ ഈ വ്യാപാര വ്യവസ്ഥകൾ സ്വീകരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തു.

എന്നാൽ, ടി.സി.പി.എൽ. ന്യായരഹിതമായാണ് പെരുമാറുന്നതെന്നും ബിസിനസ് വ്യവസ്ഥകളിൽ കൂടിയാലോചനകളില്ലാതെ കുറവു വരുത്തിയെന്നുമുള്ള തെറ്റായ ചിത്രം സൃഷ്ടിക്കാൻ ചെറിയ ഒരു സംഘം വിതരണക്കാർ ശ്രമിക്കുകയാണെന്ന് കമ്പനി അറിയിച്ചു. നേരത്തെയുള്ളതുപോലെ പ്രവർത്തിക്കുമെന്നാണ് ഇവർ നിർബന്ധം പിടിക്കുന്നത്. മാറ്റം വരുത്തിയ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയാത്ത ന്യൂനപക്ഷം വരുന്ന വിതരണക്കാരെ മാത്രമേ പിരിച്ചുവിടുന്നതിന് നോട്ടീസ് നൽകുകയും പകരം സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്തിട്ടുള്ളൂവെന്നും കമ്പനി വ്യക്തമാക്കി.