കൊച്ചി: ടെലികോം കമ്പനിയായ എയർടെലിന്റെ ചീഫ് പീപ്പിൾ ഓഫീസറായി അമൃത പഡ്ഡയെ നിയമിച്ചു. ഒക്ടോബർ ഒന്നുമുതലായിരിക്കും നിയമനം പ്രാബല്യത്തിൽ വരിക. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ എച്ച്.ആർ. പദവിയിൽ രണ്ട് പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചതിന്റെ പരിചയ സമ്പത്തുമായാണ് അമൃത പഡ്ഡ എയർടെലിൽ ചീഫ് പീപ്പിൾ ഓഫീസറായി എത്തുന്നത്.