കൊച്ചി: ഹീറോ മോട്ടോ കോർപ്പ് സ്കൂട്ടറുകൾക്കും മോട്ടോർസൈക്കിളുകൾക്കും ജൂലായ് ഒന്നുമുതൽ വില വർധിക്കും. അനുബന്ധ ഉപകരണങ്ങളുടെ വിലയിലുണ്ടായ വർധനയുടെ ആഘാതം ഭാഗികമായി കുറയ്ക്കുന്നതിനു വേണ്ടിയാണ് വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത്. 3,000 രൂപ വരെ വർധിച്ചേക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, ഉപഭോക്താക്കൾക്കായി ‘കോസ്റ്റ് സേവിങ് പ്രോഗ്രാമു’കൾ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.