കണ്ണൂർ: വിരൽത്തുമ്പിലൂടെ വീട്ടുപടിക്കലേക്കെത്തുന്ന കേരളത്തിന്റെ സ്വന്തം ഓൺലൈൻ കടയായി ഡീകാർട്ട് (deekart)മാറുന്നു.

നാലുമാസത്തിനുള്ളിൽ 20000-ത്തിലധികം സംതൃപ്ത ഉപഭോക്താക്കൾ ഡീ കാർട്ടിന്‌ സ്വന്തമായി. മികച്ച വ്യാപാരി സൗഹൃദസേവനങ്ങളാണ് ഡീകാർട്ടിന്റെ മറ്റൊരു സവിശേഷത.

കണ്ണൂർ ജില്ലയിലെ യുവസംരംഭകൻ കെ.സുഗീഷ്‌കുമാറാണ്‌ ഡീകാർട്ടിന്‌ നേതൃത്വം നൽകുന്നത്‌. മലയാളിയുടെ ഷോപ്പിങ് ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്ന ഓൺലൈൻ ഇടമാണിത്‌. വൻകിട ബ്രാന്റഡ് കമ്പനികളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പലചരക്ക് കടയിൽനിന്നുള്ള നിത്യോപയോഗ സാധനങ്ങൾ, ഹോട്ടൽ ഭക്ഷണം എന്നിവ ഡീകാർട്ട് വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ വാതിൽപ്പടിയിലെത്തും.

ഡീകാർട്ട് മൊബൈൽ ആപ്പ്, വെബ് സൈറ്റ് എന്നിവ മികച്ച നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. 20,000-ലേറെ ഇനം ഉത്‌പന്നങ്ങൾ ഡീകാർട്ടിൽ ലഭിക്കും. മുൻനിര കമ്പനികളുടെയെല്ലാം ഗൃഹോപകരണങ്ങളും മൊബൈൽ, ലാപ്‌ടോപ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഫാഷൻ വസ്ത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഇതിനായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളിലും ഡീകാർട്ട് സ്വന്തം ഡെലിവറി ഫ്രാഞ്ചൈസികൾ ഒരുക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ കേരളത്തിൽ പഞ്ചായത്ത്/മുനിസിപ്പാലിറ്റി കോർപ്പറേഷൻ പരിധിയിൽ 126 ഇടങ്ങളിൽ പൊതുജനങ്ങൾക്ക് ഈ സേവനം ലഭിക്കും.

ഡീകെ വേൾഡ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഡീകാർട്ടിന്റെ കോർപ്പറേറ്റ് ഓഫീസ് കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് .