കോഴിക്കോട്: മൈജിയുടെ തോപ്പുംപടി, ചാലക്കുടി ഷോറൂമുകളുടെ ഉദ്ഘാടനം ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജിയും മാതാവ് കുഞ്ഞീമ്മ ഹജ്ജുമ്മയും വെർച്വലായി നിർവഹിച്ചു. ഡിജിറ്റൽ ഉപകരണങ്ങളുടെ മികച്ച കളക്‌ഷനൊപ്പം ആകർഷകമായ വിലക്കുറവും കൂടിയൊരുക്കിയാണ് തോപ്പുംപടി കൊച്ചുപള്ളിക്കു സമീപവും ചാലക്കുടി സൗത്ത് ജങ്‌ഷനിലും മൈജിയുടെ ഷോറൂമുകൾ പ്രവർത്തിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.

ഉപഭോക്താക്കൾക്കായി ഫിനാൻസ് സ്കീമുകൾ ഒരുക്കിയിട്ടുണ്ട്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോൺ, 100 ശതമാനം ലോൺ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. www.myg.in എന്ന വെബ് സൈറ്റിൽനിന്ന്‌ ഉത്പന്നങ്ങൾ വാങ്ങാം ചെയ്യാം. എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉത്‌പന്നങ്ങൾ എത്തിക്കും. ഉത്പന്നങ്ങളുടെ സർവീസും മൈജിയിൽത്തന്നെ ലഭിക്കും.