കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നുമാസ കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസ് 12,273 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിലെ 13,233 കോടിയെ അപേക്ഷിച്ച് ഏഴു ശതമാനം കുറവ്. ലോക്ഡൗൺ, റീട്ടെയിൽ ബിസിനസിനെ ബാധിച്ചതാണ് ലാഭം കുറയാൻ കാരണം. അതേസമയം, വരുമാനം 91,238 കോടിയിൽ നിന്ന് 1,44,372 കോടി രൂപയായി ഉയർന്നു.

ടെലികോം സംരംഭമായ ജിയോയുടെ അറ്റാദായം ഇതേ കാലയളവിൽ 44.9 ശതമാനം വർധിച്ച് 3,651 കോടി രൂപയായി. ജിയോയുടെ വരുമാനം 18,952 കോടി രൂപയായി ഉയർന്നു.