കൊച്ചി: 2020-ൽ മിഡ്-സൈസ് സെഡാൻ കാറുകളുടെ വിഭാഗത്തിൽ ‘ഹോണ്ട സിറ്റി’ക്ക് വിപണി മേധാവിത്വം. ഹോണ്ട സിറ്റിയുടെ 21,826 യൂണിറ്റുകളാണ് 2020-ൽ വിറ്റഴിച്ചത്. അഞ്ചാം തലമുറ സിറ്റി 2020 ജൂലായിലാണ് കമ്പനി വിപണിയിൽ എത്തിച്ചത്. ഡിസംബറിൽ ഹോണ്ട സിറ്റിയുടെ വിപണിവിഹിതം 41 ശതമാനത്തിലെത്തി.