തിരുവനന്തപുരം: കേരള ബാങ്ക്‌ വായ്പകളെക്കുറിച്ച്‌ മലയാളത്തിൽ പ്രസിദ്ധീകരിച്ച കൈപുസ്തകത്തിന്റെ പ്രകാശനം ബാങ്ക്‌ ചെയർമാൻ ഗോപി കോട്ടമുറിക്കൽ പ്രകാശനം ചെയ്തു. ബോർഡ്‌ ഡയറക്ടർ പി.ഗഗാറിൻ പുസ്തകം ഏറ്റുവാങ്ങി.

കേരള ബാങ്കിൽ 22 ഇനം വായ്പകളാണ്‌ നിലവിലുള്ളതെന്നും കാർഷിക വായ്പകൾ മുതൽ ഭവനനിർമാണ വായ്പകൾ വരെ ഇതിൽ ഉൾപ്പെടുമെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കൈപുസ്തകം പ്രകാശന ചടങ്ങിൽ ബാങ്ക്‌ ഡയറക്ടർ എം.സത്യപാലൻ, സി.ഇ.ഒ. പി.എസ്‌.രാജൻ, സി.ജി.എം. കെ.സി.സഹദേവൻ, ജനറൽ മാനേജർമാരായ എസ്‌.കുമാർ, പി.ഗോപകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.