കോഴിക്കോട്: ശസ്ത്രക്രിയകൂടാതെ ഗർഭാശയ മുഴകൾ നീക്കംചെയ്യാനുള്ള അത്യാധുനിക ചികിത്സാരീതിയായ യു.എഫ്.ഇ. ഹൃദ്രോഗ ചികിത്സാകേന്ദ്രമായ മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ ആരംഭിച്ചു. ഗൈനക്കോളജി ഹോസ്പിറ്റലായ മാട്രിയയുടെ സഹകരണത്തോടെ ആരംഭിച്ച യു.എഫ്.ഇ. സെന്ററിന്റെ ഉദ്ഘാടനം മേയർ ബീനാ ഫിലിപ്പ് നിർവഹിച്ചു.