കൊച്ചി: അഞ്ച് ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പവൻ വില 35,000 രൂപയ്ക്കു മുകളിൽ തിരിച്ചെത്തി. ചൊവ്വാഴ്ച പവന് 480 രൂപ വർധിച്ച് 35,080 രൂപയിലെത്തി. ഗ്രാമിന് 60 രൂപ ഉയർന്ന് 4,385 രൂപയായി. ഫെബ്രുവരി ഒന്നിന് 36,800 രൂപയായിരുന്ന പവൻ വില 19-ന് 34,400 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. ആ നിലയിൽനിന്നാണ് ഇപ്പോഴത്തെ തിരിച്ചുകയറ്റം. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് റെക്കോഡ് ഉയരം കുറിച്ച സ്വർണ വില പിന്നീട് വാക്സിൻ കണ്ടുപിടിച്ചതോടെയാണ് ഇടിഞ്ഞത്.